കണ്ണൂര്‍:(www.panoornews.in)സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ് കോമത്ത് (47) നെയാണ് ഇന്ന് രാവിലെ 6.45 ന് അമ്മാനപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
ഉടന്‍ പരിയാരത്തെ കണ്ണര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.


പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സിപിഎം അമ്മാനപ്പാറ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. പരേതനായ ഗോപാലന്‍-കെ.പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ടി.ഷിംന.
മക്കള്‍: ആശിഷ്, അന്‍ഷ്. സഹോദരങ്ങള്‍ രാജു കോമത്ത്, രതി.
CPM branch secretary found dead in bedroom in Kannur
