പാനൂർ:(www.panoornews.in)കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും, മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദനെ സർവകക്ഷി അനുസ്മരിച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ബസ്റ്റാൻ്റിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം എ രാഘവൻ അധ്യക്ഷനായി. കെപി മോഹനൻ എംഎൽഎ, സിപിഐ ജില്ലാ അസി: സെക്രട്ടറി എ പ്രദീപൻ, വി സുരേന്ദ്രൻ, പി കെ ഷാഹുൽ ഹമീദ്, പിപി കുഞ്ഞിക്കണ്ണൻ, പികെ പ്രവീൺ, പികെ രാജൻ, ഇ മഹമൂദ്, കെ മുകുന്ദൻ, കെടി രാകേഷ്, സിപി മൂസ എന്നിവർ സംസാരിച്ചു. പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.
All-party meeting in Panur to commemorate VS
