മാഹി മേഖലയിലും സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ ; അടിയന്തിര നടപടി വേണമെന്ന് ജോയിൻ്റ് പി.ടി.എ

മാഹി മേഖലയിലും സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ ; അടിയന്തിര നടപടി വേണമെന്ന് ജോയിൻ്റ് പി.ടി.എ
Jul 25, 2025 02:43 PM | By Rajina Sandeep

മാഹി:(www.panoornews.in)മാഹി മേഖലയിലെ അപകടാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ കാര്യത്തിൽ അധികൃതർ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് മാഹി മേഖലാ ജോയിന്റ് പിടിഎ ഭാരവാഹികൾ കുറ്റപ്പെടുത്തി.

മാഹി മേഖലയിലെ ഏറെ പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ സ്കൂ‌ളുകളിലെ കെട്ടിടങ്ങൾ സംഘം സന്ദർശിച്ചു പിഎം - ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നുവീണിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. 45 വർഷം പഴക്കമുള്ളതാണി കെട്ടിടം


20 വർഷത്തോളം പഴക്കമുള്ള മാഹി ജവാഹർലാൽ നെഹ്‌റു ഗവ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടവും അപകടാവസ്ഥയിലാണ്. സൺഷെയ്‌ഡിന്റെ മിക്ക ഭാ ഗങ്ങളും തകർന്നുവീഴാറായി. കോൺക്രീറ്റിലെ കമ്പികൾ പുറത്തുകാണുന്ന അവസ്ഥയി ലാണ്. ചിലയിടങ്ങളിൽ കോൺക്രീറ്റുകൾ അടർന്നുവീണിട്ടുണ്ട്.




പിടിഎയും, സ്‌കൂൾ അധികൃതരും പൊതുമരാമത്ത് അധികൃതർക്ക് രേഖാമൂലം പലത വണ പരാതി നൽകിയിട്ടുണ്ട്. അധികൃതർ ഇതെല്ലാം അവഗണിക്കുകയാണ്. താഴത്തെ നിലയിലുള്ള വരാന്തയിലും ശൗചാലയത്തിലും കോൺക്രീറ്റ് പാളികൾ അടർന്നുവീഴാറായ നിലയിലാണ്.


കാലപ്പഴക്കമുള്ള സ്കൂൾക്കെട്ടിട്ടങ്ങളുടെ ബലക്കുറവ് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം. ഈ രണ്ട് സ്കൂ‌ളുകൾക്ക് പുറമെ, മാഹി സി.ഇ ഭരതൻ സ്‌കൂൾ, പള്ളൂർ കസ്‌തൂർബാഗാന്ധി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെയും പഴക്കംചെന്ന കെട്ടിടങ്ങളുടെ അപകടാവസ്ഥയും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.


കെ.വി. സന്ദീപ്, സി.പി. അനിൽ വി സുനിൽ, കെ.എൻ സിനി, പി.പി പ്രേമമായ എം.കെ. റാസിക്ക്, കെ. രാജ എന്നിവരാണ് സ്കൂൾ കെട്ടിടങ്ങൾ സന്ദർശിച്ചത്.

School buildings in Mahe region also in danger; Joint PTA calls for urgent action

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 26, 2025 12:20 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 26, 2025 11:39 AM

കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്...

Read More >>
കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ

Jul 26, 2025 11:25 AM

കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ

കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി...

Read More >>
ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം ആഘോഷിച്ചു.

Jul 26, 2025 11:02 AM

ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം ആഘോഷിച്ചു.

ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം...

Read More >>
വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

Jul 26, 2025 10:48 AM

വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന്...

Read More >>
Top Stories










News Roundup






News from Regional Network





//Truevisionall