പാനൂർ:(www.panoornews.in) പാനൂർ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽഉടമയെ കബളിപ്പിച്ച് വാഹനവുമായി കടന്നുകളഞ്ഞ കേസിൽ ചൊക്ലി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയ പ്രതി പിടിയിൽ.


പാനൂർ പൊലീസ് സ്റ്റേഷന് സമീപം വെല്ലം പൊട്ടിച്ചീന്റ്റെവിടെ വി.പി റുഷൈദി (36) നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്തത്.
വിദേശത്തു നിന്ന് നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ ചൊക്ലി ഇൻസ്പെക്ടർ കെ മഹേഷിന്റെയും, എസ്ഐ സജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. 2023 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
ഒളവിലം സ്വദേശിയുടെ പരാതിയിലാണ് കേസ്. കാർ വാങ്ങാൻ വന്ന റുഷൈദും സംഘ വും ട്രയൽ ഓടിക്കാനായി എത്തി കാറുമായി കടന്നു. ചൊക്ലി പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കും.
A Panur native was arrested at Karipur airport after he went for a trial run and fled with the car.
