കടവത്തൂർ:(www.panoornews.in)പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മണ്ഡലം സെക്രട്ടറിയുമായിരുന്ന കടവത്തൂരിലെ കെ.പി ചാത്തുക്കുട്ടി മാസ്റ്ററുടെ പതിനാറാം ചരമ വാർഷികം ആചരിച്ചു.
തെണ്ടപറമ്പിലെ സ്മൃതി മണ്ഡപത്തിൽ കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനവും ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള ആദരവും നടന്നു. കെ.പി മോഹനൻ എം.എൽ എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ആർ. ജെ. ഡി കൂത്തുപറമ്പ് മണ്ഡലം ജനറൽ സിക്രട്ടറി


സി.കെ ബി തിലകൻ മാസ്റ്റർ അധ്യക്ഷനായി.മുൻ സംസ്ഥാ സിക്രട്ടറികെ.പി. ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണ നടത്തി.
ആർ. ജെ. ഡി സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. പ്രവീൺ, മഹിളാ ജനതാദൾ സംസ്ഥാന അധ്യക്ഷ ഒ.പി. ഷീജ,
ദേശീയ കൗൺസിൽ അം ഗം രവീന്ദ്രൻകുന്നോത്ത്, മണ്ഡലം പ്രസിഡൻ്റ് പി. ദിനേശൻ. സിക്രട്ടറി
വി.പി. മോഹനൻ,വി. പി. ചാത്തു, ജില്ലാ കമ്മിറ്റി അംഗം എൻ. ധനഞ്ജയൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. പി പവിത്രൻ, ടി മൊയ്തു എന്നിവർ പ്രസംഗിച്ചു.
കെ. ചന്ദ്രൻ, പി. നാണു, കല്ലിൽ സജീവൻ,വി. പി. ആഷിൻ, പി. ഗംഗാധരൻ, തുടങ്ങിയവർ നേതൃത്വം നൽകി.
The 16th death anniversary of prominent socialist leader K.P. Chathukutty Master of Kadavathur was observed.
