പൊയിലൂർ:(www.panoornews.in)ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികൾക്ക് നവ്യാനുഭവം ഒരുക്കി പൊയിലൂർ സെൻട്രൽ എൽപികാര്യപരിപാടി മുഴുവൻ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ചെയ്തു ബഹിരാകാശ സഞ്ചാരിയുടെ എ ഐ അവതാർ കുട്ടികൾക്ക് ചാന്ദ്ര ദിന സന്ദേശം നൽകി.
HM രാജൻമാസ്റ്ററുടെ സ്വാഗതവും സഫ്രജ ടീച്ചർ,ജീജ ടീച്ചർ എന്നിവരുടെ ആശംസയുമെല്ലാം നിർമ്മിച്ചത് എഐ.കൂടാതെ ഇന്ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും DRDO ബാംഗ്ലൂർ ശാസ്ത്രജ്ഞനുമായ അസീസ്.പി കുട്ടികളുമായി ഓൺലൈനിൽ സംവദിക്കും


ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്‌ളി,റോക്കറ്റ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,അമ്പിളിമാമനൊരു കത്ത്,ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു
Poilur Central LP celebrates Moon Day with a special celebration
