മാഹി:(www.panoornews.in)ശമ്പള വർദ്ധന ആവശ്യപ്പെട്ട് മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നോട്ടീസ് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞിട്ടും വർദ്ധനവ് അനുവദിക്കാനോ, അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ ലേബർ ഇൻസ്പെക്ടറോ ഇതുവരെ തയ്യാറാവാത്തതിനാൽ ആഗസ്‌ത് 15 ന് തിങ്കളാഴ്‌ച സൂചനാ സൂചനാ പണിമുടക്ക് നടത്താനും, പ്രശ്നപരിഹാരമായില്ലെങ്കിൽ ആഗസ്‌ത് 29 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും തീരുമാനിച്ചു.
യോഗത്തിൽ കെ മോഹനൻ അധ്യക്ഷത വഹിച്ചു. ഹാരിസ് പരന്തിരാട്ട്, വി ജയബാലു. പി സി പ്രകാശൻ, സത്യൻ കുനിയിൽ, അനീഷ് യൂ. സത്യൻ കെ.ടി എന്നിവർ സംസാരിച്ചു.
Petrol pump workers in Mahe go on indefinite strike; will hold a symbolic strike on the 11th
