പാനൂർ:(www.panoornews.in)പാനൂർ സബ് ജില്ലയുടെ ചാന്ദ്ര ദിനാചരണം പാനൂർ യുപി സ്കൂളിൽ വച്ച് നടന്നു. പാനൂർ യുപി സ്കൂൾ ഹെഡ്മിസ്ട്രസ്
വി ജീജ അധ്യക്ഷത വഹിച്ച ചടങ്ങിൽഎഇഒ ബൈജു കേളോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു


ബിപിസി കെ. സിമ്മി ആശംസകൾ അർപ്പിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽക്ലാസ്സെടുക്കാനായി തിരഞ്ഞെടുത്ത
കുട്ടികൾക്ക്റിട്ടയേഡ് സയൻസ് അധ്യാപകൻ
ടിസി ദിലീപ് പരിശീലന ക്ലാസ് നൽകി.ഉച്ചവരെ കുട്ടികൾക്കു കിട്ടിയ പരിശീലനത്തെ തുടർന്ന് വിവിധ സ്കൂളിലെ കുട്ടികൾ ചാന്ദ്രദിന ക്ലാസ് കൈകാര്യം ചെയ്യുന്നത് ലൈവ് സ്ട്രീമിലൂടെ വിവിധ സ്കൂളുകളിൽകാണാൻ കഴിഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട്
പാനൂർ യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന്
നിർമ്മിച്ച
റോക്കറ്റുകൾ
സ്കൂളിൽ പ്രദർശിപ്പിച്ചു.
Panur Sub-District's Moon Day celebration was held at Panur UP School.
