തളിപ്പറമ്പ്:(www.panoornews.in)തളിപ്പറമ്പ് റേഞ്ചിൽ ചന്ദനം മോഷ്ടിച്ചയാൾ പിടിയിൽ.തളിപറമ്പ് റേഞ്ച് പരിധിയിലാണ് സംഭവം.കരാമരംതട്ട് സെക്ഷൻ ചെറുപുഴ ബീറ്റിന്റെ അധികാര പരിധിയിലെ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ വാർഡ് 4 ൽ കുറുക്കൂട്ടി എന്ന സ്ഥലത്ത് തമ്പാൻ എന്നയാളുടെ വീട്ടു പറമ്പിൽ നിന്നാണ് പച്ചയായ നിന്ന ചന്ദന മരം മുറിച്ചു കഷ്ണങ്ങളാക്കി ചെത്തി ഒരുക്കി സ്കൂട്ടറിൽ കടത്തി കൊണ്ടുപോകാൻ ശ്രമിച്ചത്.
മീത്തലെ ഹൗസിൽ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഹാരിസ് ആണ് പിടിക്കപ്പെട്ടത്. തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്ററ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഓടിച്ചിട്ട് പിടിക്കുകയായിരുന്നു പ്രതിയെ.


രാവിലെ മുമ്പും ചന്ദന കേസിൽ പ്രതി ആയിട്ടുണ്ട് ഹാരിസ്. കടത്താൻ ഉപയോഗിച്ച സ്‌കൂട്ടിയും പിടിച്ചെടുത്തു.ഇയാളെ നാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.
Attempt to smuggle sandalwood from house in Thaliparambi; Forest officer chases down thief and catches him
