ചമ്പാട്:(www.panoornews.in)ചമ്പാട് മാക്കുനി വേലഞ്ചിറ സ്ക്വയറിന്റെ പുഴ ഭിത്തി നിർമ്മാണത്തിൻ്റെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ആലോചനാ യോഗം നടന്നു. ജാഫർ ചമ്പാടിന്റെ വസതിയിലാണ് യോഗം ചേർന്നത്.
മഴ ശക്തമായാൽ വേലഞ്ചിറ സ്ക്വയറിലെ മാഹി പ്രദേശം ഉൾപ്പെടുന്ന കരിങ്കൽ ഭിത്തിക്ക് മുകളിലൂടെ പുഴ കരകവിഞ്ഞൊഴുകുന്നത് പതിവാണ്.


അതിന് പരിഹാരമെന്ന നിലയിൽ ഭിത്തിയുടെ ഉയരം കൂട്ടാനുള്ള പോണ്ടിച്ചേരി സർക്കാരിന്റെ അനുമതിക്കായി യു ഡി എഫ് പ്രതിനിധി സംഘം മാഹി എം എൽ എയെ കാണാനും തീരുമാനിച്ചു.
കോട്ടയിൽ മുഹമ്മദ് മാസ്റ്റർ, പി കെ ഹനീഫ, ജാഫർ ചമ്പാട്, റഫീക്ക് പാറയിൽ, സരീഷ് കുമാർ മാക്കുനി എന്നിവർ സംസാരിച്ചു.
Makkuni Velanchira Square river wall construction; UDF holds consultation meeting
