പാനൂർ:(www.panoornews.in)കുടിവെള്ള വിത രണ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് ഓട്ടോറിക്ഷ മറി ഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കുനുമ്മൽ ചെണ്ടയാട് റോഡിലാണ് അപകടം. KL 58 F 3092 നമ്പർ ഓട്ടോയാണ് മറിഞ്ഞത്.


ചെണ്ടയാട് കിഴക്ക് വയലി ലെ ചൂണ്ടയിൽ സുരേഷ് (72), ഭാര്യ രമ (60), അയൽവാസി കൈതേരി കുണ്ടിയിൽ ശ്രീജിന (40) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ തലശ്ശേ രി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
വരപ്ര പുത്തലത്ത് പീടികയ്ക്ക് സമീപമാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടു ക്കുമ്പോഴാണ് കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞത്.
അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
3 people, including a couple, injured after auto falls into a ditch dug for drinking water supply in Panoor
