പൊയിലൂരിൽ വീട്ടിൽ നിന്നും 38.25 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ അന്വേഷണം ഊർജിതം ; ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി

പൊയിലൂരിൽ വീട്ടിൽ നിന്നും 38.25 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ അന്വേഷണം ഊർജിതം ; ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി
Jul 22, 2025 11:39 AM | By Rajina Sandeep

പൊയിലൂർ:(www.panoornews.in)വിടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 38.25 പവൻ സ്വർണാഭരണം മോഷണം പോയതായി പരാതി. വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ പഞ്ചവടി വീട്ടിൽ ഒ.കെ. രാമകൃഷ്ണൻ്റെ വീട്ടിലാണ് സംഭവം.

രാമകൃഷ്ണൻ്റെ ഭാര്യ പൊയിലൂർ ഈസ്റ്റ് എൽപി സ്കൂൾ റിട്ട. അധ്യാപിക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു ആഭരണം. മോഷണം നടന്ന സമയത്തെ ക്കുറിച്ച് വ്യക്തതയില്ല. ജൂൺ 13-നും ജൂലായ് 17-നും ഇടയിൽ മോഷണം പോയെന്നാണ് അനുമാനം. കൊളവല്ലൂർ പോലീസിൽ പരാതി നൽകി.

സംഭവത്തിൽ പോലീസ്അന്വേഷണം ഊർജിതമാക്കി. രാമകൃഷ്ണൻ്റെ മുത്തമകൻ അർജുൻ്റെ കെ.എസ്.എഫ്.ഇയിലെ പ്രവാസിചിട്ടിക്ക് ജാമ്യം നൽകാനായി 12 പവൻ സ്വർണം ജൂൺ 13-ന് ബാങ്കിൽനിന്നെടുത്ത് രാമകൃഷ്ണൻ ഭാര്യയെ ഏല്പിച്ചിരുന്നു. മേയിൽ ബാങ്കിൽനിന്നെടുത്ത 14 പവൻ സ്വർണവും മറ്റു സ്വർണാഭരണങ്ങളും വീട്ടിൻ്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാര യിലായിരുന്നു സൂക്ഷിച്ചിരുന്നത്.

ജുലായ് 17-ന് വിദേശത്തുള്ള മകൻ വിളിച്ച് കെഎസ്എഫ്ഇ ശാഖയിൽ കൊണ്ടുപോയി നൽകാനായി ആവശ്യപ്പെട്ടു. തുടർന്ന് വൈകിട്ട് 3.30-ഓടെ അലമാര തുറക്കാൻ പോയപ്പോൾ അലമാരക്കടുത്ത് ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്തരീതിയിൽ സൂക്ഷിച്ച താക്കോൽ സ്ഥാനം മാറിവെച്ചതായി കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

പത്തോളം പവൻ സ്വർണാഭരണം പെട്ടിയിൽത്തന്നെയുണ്ടാ യിരുന്നു. വീട്ടിൽ അഞ്ച് നിരീക്ഷ ണക്യാമറകളുണ്ട്. വിവരമറിയിച്ചതിനെത്തുടർന്ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ രാമകൃഷ്ണൻ്റെ ഇളയ മകൻ അനിരുദ്ധൻ ക്യാമറ പരിശോധിച്ച് വരികയാണ്. കൂത്ത്പറമ്പ് എസിപി കെ.വി പ്രമോദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Investigation intensifies after 38.25 pounds of gold stolen from house in Poilur; Dog squad and fingerprint experts arrive for inspection

Next TV

Related Stories
തളിപ്പറമ്പിൽ വീട്ടിൽ നിന്നും  ചന്ദനമരം കടത്താൻ ശ്രമം ;   മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി  ഫോറസ്റ്റ് ഓഫീസർ

Jul 22, 2025 03:40 PM

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ് ഓഫീസർ

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ്...

Read More >>
കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

Jul 22, 2025 03:15 PM

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം...

Read More >>
പാനൂരിൽ  കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

Jul 22, 2025 02:57 PM

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jul 22, 2025 02:00 PM

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ   കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ  മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

Jul 22, 2025 01:26 PM

വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി...

Read More >>
മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ്  ആലോചന യോഗം ചേർന്നു

Jul 22, 2025 12:21 PM

മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ് ആലോചന യോഗം ചേർന്നു

മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ് ആലോചന യോഗം...

Read More >>
Top Stories

News Roundup

//Truevisionall