കൊളവല്ലൂർ:(www.panoornews.in)അപകടകാരിയായ വൈദ്യുതിയെ രസകരമായ അറിവിലൂടെ പെരുമാറാൻ പഠിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് അത് പുത്തൻ അനുഭവമായി.
കൊളവല്ലൂർ എൽ പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിശീലനക്കളരിയാണ് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായത്.


നിത്യ ജീവിതത്തിലെ ആധുനിക സാങ്കേതികവിദ്യ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ പുതിയ തലമുറയുടെ തൊഴിൽ നൈപുണ്യ വളർച്ചയ്ക്കും ഒപ്പം വൈദ്യുതി മൂലമുള്ള അപകടങ്ങൾക്കെതിരെയുള്ള ശില്പശാലയുമാണ് കൊളവല്ലൂർ എൽ പി സ്കൂളിൽ നടത്തിയത്.. ആധുനിക ലോകം ഇനി റോബോട്ടുകളുടെയും AI യുടെയും കൈകളിലായതിനാൽ കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി ടെക്നിക്കൽ ലോകത്തേക്ക് അവരെ കൈപിടിച്ചുയർത്താൻ പരിശീലനക്കളരിയിലൂടെ സാധിച്ചു. അക്ഷയ് മോഹന്‍, സി. വി വരുൺ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ കമ്മിറ്റി അംഗം പുരുഷോത്തമൻ കോമത്ത് ബഹിരാകാശ കണ്ടെത്തലുകളും, ചർച്ചകളും എന്ന വിഷയത്തിൽ സംവദിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് കെ.സതീശൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ വി.ലിജിലാൽ അധ്യക്ഷത വഹിച്ചു. എ. കെ സജിന, ടി കെ ജിതിൻ, പി സി ഉബൈദ് റഹ്മാൻ, ടി പി പൃഥ്വിരാജ്, സി പി ജിഗിഷ എന്നിവർ സംസാരിച്ചു.
The training organized at Kolavallur LP School on the occasion of Moon Day was remarkable.
