പാനൂർ:(www.panoornews.in)ബി.എം.എസ്. പ്രവർത്തകനായ വടക്കേച്ചാലിൽ വി.സി. വിനയനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ നാളെ ആരംഭിക്കും. മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി.കെ.ജോസ് മുമ്പാകെയാണ് കേസ് പരിഗണിച്ചു വരുന്നത്.
സി.പി.എം.പ്രവർത്തകരുടെ അക്രമണ ത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണു കിടക്കുകയായിരുന്ന വിനയനെ അതു വഴി വന്ന പാനൂർ പോലീസ് എസ്.ഐ.ആയിരുന്ന ദിനേശ് കോറോത്ത് ആണ് തലശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴെക്കും മരണപ്പെട്ടിരുന്നു.


സി.പി. എം. പ്രവർത്തകരായ ചമ്പാട്ടെ ജമ്മിൻ്റവിട ബിജു (43), ടി.ഷാജി എന്ന ചെട്ടി ഷാജി (44), കാരായിന്റവിട തുണ്ടിയിൽ രജീഷ് (41), തലശ്ശേരി കുട്ടിമാക്കൂലിലെ അരുണാ നിവാസിൽ പി.എൻ.അരുൺ (42), അരയാക്കൂലിലെ താനിയുള്ള കണ്ടിയിൽ ടി. റെനിൽ (40), ബിഗേഷ് എന്ന മുത്തു (40) റിഷാദ് മൻസിലിൽ കെ.കെ. അസ്‌കർ (41) ചമ്പാട്ടെ പുതിയ പുരയിൽ രജീന്ദ്രനാഥ് (48) എന്നിവരാണ് കേസിലെ പ്രതികൾ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു മാരായിരുന്ന പി.എസ്. നിഷി, നിക്‌സൺ ജോ സഫ്, ഡോ.ഗിരിജാദേവി, പോലീസ് ഓ ഫീസർമാരായ ജയൻ ഡൊമനിക്, രാമചന്ദ്രൻ,രവീന്ദ്രൻ, പി.കെ.സന്തോഷ് കുമാർ, പി.ബിജു രാജ്, പുരുഷോത്ത മൻ, ടി.സി. സുരേഷ് ബാബു,അനിൽ
കുമാർ, ജിഷ. കെ.കെ.പി.ബിജു രാജ്, സയിന്റ് ഫിക്സ് അജീഷ്, വില്ലേജ് ഓഫീസർ സാരംഗപാണി, യു.ഡി.ക്ലാർക്ക് മനോജ്, പ്രോപ്പർട്ടി ക്ലാർക്ക് ശിവദാസൻ, കെ.വി ജിലേഷ്, വി.പി. ദിലീപ് കുമാർ, കെ.ശ്രീജേഷ്, അമീൻ തുട ങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് കിട്ടാ നായി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതായിട്ടാണ് സൂചന. നിലവിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായിരുന്നത്. വിചാരണ നടപടികൾ ഈ മാസം പതിനേഴ് മുതൽ ആരംഭിക്കും. 2009 മാർച്ച് 12നാണ് കേസിനാസ്‌പദമായ സംഭവം.
Panur BMS activist Vinayan murder case; trial to begin today
