(www.panoornews.in)രാജ്യസഭ എം.പിയായി നാമനിർദേശം ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് സി. സദാനന്ദൻ മാസ്റ്ററെ അപമാനിക്കുന്ന രീതിയിൽ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് കേസെടുത്തു. തലശേരി സ്വദേശി സുജിൻ എന്നയാൾക്കെതിരേയാണ് കേസെടുത്തത്.
ഒരുപാട് സഖാക്കളുടെ മരണവാറണ്ടിൽ ഒപ്പിട്ട ആർ.എസ്.എസ് കാര്യവാഹക് ആയിരുന്നു സദാനന്ദൻ. ആ രക്തദാഹിക്ക് നരഭോജി നൽകിയ പാരിതോഷികമാണ് ഉത്തരേന്ത്യയിൽ നിന്നുള്ള രാജ്യസഭ പോസ്റ്റ് എന്നും മറ്റുമായിരുന്നു വാട്‌സ്ആപ്പിൽ കുറിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട തലശേരി കാവുംഭാഗം സ്വദേശി കെ.എം. റിതിൻ നൽകിയ പരാതിയിലാണ് മനപൂർവം ലഹള ഉണ്ടാക്കണമെന്ന ഉദ്യേശത്തോടെ പ്രകോപന പോസ്റ്റ് ഇട്ടുവെന്നതിന് കേസെടുത്തത്.
Facebook post insulting nominated MP Sadanandan Master; Case registered against Thalassery native
