കൂത്തുപറമ്പ്:(www.panoornews.in)കൂത്ത്പറമ്പിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് കിണറിൻ്റെ സംരക്ഷണഭിത്തി ഉൾപ്പടെ തകർന്നു. കൂത്തുപറമ്പ് പന്ന്യോറ സഹദേവൻ പീടികക്ക് സമീപംപ്രിയനന്ദനത്തിൽ
എം.സി പ്രിയേഷ് കുമാറിൻ്റെ വീടാണ് അപകടാവസ്ഥയിലായത്.വീടിൻ്റെ പിൻഭാഗത്ത് ചെങ്കല്ല് കൊണ്ട് കെട്ടിയ


സംരംക്ഷണ ഭിത്തിയാണ്തകർന്ന് വീണത്. വീടിൻ്റെ തറയോട് ചേർന്ന് മണ്ണ് ഇളകി മാറിയിട്ടുണ്ട്.കിണറിൻ്റെ പ്ലാറ്റ് ഫോം ഉൾപ്പെടെ തകർന്ന്സമീപത്തെ വീടിൻ്റെ ഭിത്തിയിൽ പതിച്ച നിലയിലാണ്.ഭീതിയോടെയാണ് കുടുംബം കഴിയുന്നത്.കൂത്തുപറമ്പ് നഗരസഭ, വില്ലേജ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു
Heavy rains in Koothuparamba have caused a landslide, destroying the protective wall of a well; the house is in danger
