(www.panoornews.in)സംസ്ഥാനത്ത് കനത്ത മഴ ജാഗ്രത. നാല് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടും, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


19ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
Red alert for 4 days in Kannur; Extremely heavy rains to continue in North Kerala
