(www.panoornews.in)ഭർത്താവിനെ പരിചരിക്കാൻ ആശുപത്രിയിലെത്തിയ ഗൃഹനാഥയുടെ ഒരു പവൻ മൂന്ന് ഗ്രാം തൂക്കം വരുന്ന സ്വർണ കൊന്തമാല മോഷണം പോയതായി പരാതി. ഇരിട്ടി വിളമന കുന്നോത്ത് കണിപ്പള്ളിൽ ഹൗസിൽ ആനിയമ്മ ഫ്രാൻസിസ് (63) ആണ് ഇന്നലെ എടക്കാട് പോലീസിൽ പരാതി നൽകിയത്.
ഭർത്താവ് ഫ്രാൻസിസിനെ അസുഖംബാധിച്ച് കഴിഞ്ഞ രണ്ടിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


ഭർത്താവ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുതിയ ബ്ലോക്കിലെ 262-ാം മുറിയിലെ മേശയുടെ തട്ടിൽ അഴിച്ചുവച്ചിരുന്ന മാല മൂന്നാം തീയതി വൈകുന്നേരം അഞ്ച് മണിക്കും 8.30നുമിടയിൽ ആരോ മോഷ്‌ടിച്ചുവെന്നാണ് പരാതി.
Wife's gold necklace stolen from hospital room in Kannur after she came to take care of her husband
