പാനൂർ:(www.panoornews.in)ഗുരുതര കരൾ രോഗംബാധിച്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന യുവാവിന് ഒ നെഗറ്റീവ് രക്തം എത്തിച്ച് നാട്ടുകാർ. എറണാകുള ത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന് വേണ്ടി കഴിഞ്ഞ ദിവസമാണ് 11 പേർ എറണാകുള ത്തെത്തി രക്തം ദാനം ചെയ്തത്.
അപൂർവമായ രക്ത ഗ്രൂപ്പായ ഒ നെഗറ്റിവ് ഗ്രൂപ്പിൽ ഉള്ളവരെ കണ്ടെത്തിയാണ് നാട്ടുകാർ ട്രാവലറിൽ പാനൂരിനടുത്ത കുന്നോത്തുപറമ്പിൽ നിന്ന് എറണാകുളത്ത് എത്തിയത്.


കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 15 ഒ നെഗറ്റിവ്, അഞ്ച് ഒ പോസിറ്റിവ് ഗ്രൂപ് യൂനിറ്റ് രക്തവും മൂന്ന് യൂനിറ്റ് പ്ലേറ്റ് ലെറ്റുമാണ് ഡോക്ടർമാർ
കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന യുവാവിനു വേണ്ടിപറഞ്ഞത്. ഇതോടെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്തദാതാക്കളെ കണ്ടെത്തി എറണാകുളത്തേക്ക് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം 11 യുനിറ്റ് ഒ നെഗറ്റിവ് രക്തമാണ് നൽ
കിയത്. ബാക്കിയുള്ളത് ഇന്നലെയെത്തി നൽകി.40ഓളം പ്രാവശ്യം രക്തദാനം
നടത്തിയ തങ്കേശപ്പുരയിൽ വെങ്ങാട്ടേരി സുധീഷ്, കോടഞ്ചേരി വിവേഷ്, അനൂപ് ചേരിക്കൽ, ശ്രീജിത്ത് മുരിക്കോളി, തറാലിൽ സുശാന്ത്, കെ.പി. ലിജിത്ത്, സി.പി.വിജിൽ, വി.സി. ഭവീഷ്, വി.പി. രജീഷ് എന്നിവരാണ് രക്തം നൽകിയത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് നടക്കും.
'Blood' van with 11 people reaches Ernakulam; This is the love story of Kunnottparamba
