കൂത്തുപറമ്പ്:(www.panoornews.in) കൂത്തുപറമ്പ് മൂര്യാട്നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്ന്
രണ്ടുപേർക്ക് പരിക്കേറ്റുമൂര്യാട്സെൻട്രൽ യു.പി സ്കൂളിന് സമീപംകുളമുള്ള പറമ്പിൽ റജീന ഷമീർ ദമ്പതികൾക്ക്


നിർമ്മിക്കുന്ന വീടിൻ്റെകോൺക്രീറ്റ് ജോലിക്കിടെ വീടിൻ്റെരണ്ടാം നിലയുടെ സൺ ഷേഡ് തകർന്നു വീണാണ് അപകടം
ഇതര സംസ്ഥാന തൊഴിലാളികളായരണ്ടുപേർക്കാണ് പരിക്കേറ്റത്.കൊൽക്കത്ത സ്വദേശികളായ
ജാക്കി (47)ഭരത് (27)എന്നിവർക്കാണ് പരിക്കേ റ്റത് '
തിങ്കളാഴ്ച കാലത്ത് 11 മണിയോടെകോൺക്രീറ്റ് പ്രവർത്തി നടത്തുന്നതിനിടയായിരുന്നു അപകടം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ജാക്കിയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ
കൂത്തുപറമ്പ് താലൂക്ക്ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ജാക്കിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു
Sunshade of under-construction house in Koothuparamba collapses; 2 injured
