---
title: "ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "Hasina's death; SDPI workers march to Pinarayi Police Station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297629/hasinas-death-sdpi-workers-march-to-pinarayi-police-station"
published_at: "2025-06-21T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856c216a24fa_Untitled-2_copy.jpg"
keywords: []
---

# ഹസീനയുടെ മരണം ; എസ്.ഡി.പി.ഐ പ്രവർത്തകർ പിണറായി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** പിണറായി: എസ് ഡി പി ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നാരോപിച്ച് എസ് ഡി പി ഐ പ്രവർത്തകർ പിണറായി പോലീസ് ‌സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

പിണറായി: എസ് ഡി പി ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നാരോപിച്ച് എസ് ഡി പി ഐ പ്രവർത്തകർ പിണറായി പോലീസ് ‌സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു. പറമ്പായിയിലെ റസീന ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെ തുടർന്നാണെന്നാരോപിച്ച് പിണറായി പോലീസ് മൂന്ന് എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച്.

മുസ്‌തഫ അധ്യക്ഷത വഹിച്ചു. ഷാഹിർ ടി കെ, ഹാറൂൺ കടവത്തൂർ, ഷംസീർ പി ടി വി തുടങ്ങിയവർ സംസാരിച്ചു. മാർച്ച് പോലീസ് തടഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297629/hasinas-death-sdpi-workers-march-to-pinarayi-police-station)