---
title: "ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലുകാരൻ  വയനാട്ടിലേക്ക് പോയതായി വിവരം"
english_title: "Reportedly, the 14-year-old boy who went missing from Ayanjary has gone to Wayanad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297548/reportedly-the-14-year-old-boy-who-went-missing-from-ayanjary-has-gone-to-wayanad"
published_at: "2025-06-21T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685668436eac6_download.jpg"
keywords: []
---

# ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലുകാരൻ  വയനാട്ടിലേക്ക് പോയതായി വിവരം

> **Lead Summary:** വടകര: വടകര ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലു വയസുകാരൻ മാനന്തവാടിയിലേക്ക് പോയതായി വിവരം. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് ഇന്നലെ മുതൽ കാണാതായത് . കുറ്റ്യാടിയിൽ നിന്നും മാനന്തവാടിക്കുള്ള ബസിന് ടിക്കറ്റ് എടുത്തതയാണ് വിവരം .

## Article Content

വടകര: വടകര ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലു വയസുകാരൻ മാനന്തവാടിയിലേക്ക് പോയതായി വിവരം. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് ഇന്നലെ മുതൽ കാണാതായത് . കുറ്റ്യാടിയിൽ നിന്നും മാനന്തവാടിക്കുള്ള ബസിന് ടിക്കറ്റ് എടുത്തതയാണ് വിവരം .

ഇന്നലെ വൈകീട്ട് നാല് മണിക്ക് ശേഷം വീട്ടുകാരോട് പറയാതെ റാദിൻ വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് രാത്രിയായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോട ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , 7034006085, 9961336757 എന്നീ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297548/reportedly-the-14-year-old-boy-who-went-missing-from-ayanjary-has-gone-to-wayanad)