---
title: "ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു."
english_title: "June 21st is World Music Day; as part of the celebration, an exhibition of musical instruments was held at Chotavoor Higher Secondary School, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297628/june-21st-is-world-music-day-as-part-of-the-celebration-an-exhibition-of-musical-instruments-was-held-at-chotavoor-higher-secondary-school-chambad"
published_at: "2025-06-21T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856c3bb59310_Untitled-1_copy.jpg"
keywords: []
---

# ജൂൺ 21 ലോക സംഗീത ദിനം ; ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ  സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.

> **Lead Summary:** ചമ്പാട് :ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.സ്കൂളിലെ മ്യൂസിക്ക് ക്ലബിൻ്റെ നേതൃത്വത്തിലൊരുക്കിയ പ്രദർശനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.താളവാദ്യ കലാകാരൻ ദിപിൻ പ്രദീപ് പ്രദർശനം ഉദ്ഘാടനം ഉദ്ഘാടനംചെയ്തു. പ്രധാനാ ധ്യാപകൻ കെ പി ജയരാജൻ അധ്യക്ഷനായി. സംഗീതാധ്യാപകൻ പ്രത്യുഷ് നിള്ളങ്ങൽ, സ്റ്റാഫ് സെക്രട്ടറി എ പ്രദീപ്‌കുമാർ, ജിതിൻ സന്ദേശ്, പ്രിൻസ്, അനിൽകുമാർ എന്നിവർ സം സാരിച്ചു.

## Article Content

ചമ്പാട് :ആഘോഷ ത്തിന്റെ ഭാഗമായി ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂ‌ളിൽ സംഗീത ഉപകരണങ്ങളുടെ പ്രദർശനം നടന്നു.സ്കൂളിലെ മ്യൂസിക്ക് ക്ലബിൻ്റെ നേതൃത്വത്തിലൊരുക്കിയ പ്രദർശനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.താളവാദ്യ കലാകാരൻ ദിപിൻ പ്രദീപ് പ്രദർശനം ഉദ്ഘാടനം ഉദ്ഘാടനംചെയ്തു. പ്രധാനാ ധ്യാപകൻ കെ പി ജയരാജൻ അധ്യക്ഷനായി. സംഗീതാധ്യാപകൻ പ്രത്യുഷ് നിള്ളങ്ങൽ, സ്റ്റാഫ് സെക്രട്ടറി എ പ്രദീപ്‌കുമാർ, ജിതിൻ സന്ദേശ്, പ്രിൻസ്, അനിൽകുമാർ എന്നിവർ സം സാരിച്ചു.

ഈജിപ്ഷ്യൻ താളവാദ്യ ഉപകരണം ദർബക്ക, ആഫ്രിക്കൻ വാദ്യമായ ജംപേ, പാശ്ചാത്യ രാജ്യങ്ങളിലുൾപ്പെടെ ധ്യാനവേളകളിൽ ലളിത സംഗീ തത്തിനുപയോഗിക്കുന്ന ഹാൻഡ്‌പാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കാണാനായത് വ്യത്യസ്ത അനുഭവമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ചെണ്ട, തബല, മൃദംഗം, ഘടം, തകിൽ, ഡ്രംസ്, തുടി, വയലിൻ, ഗിറ്റാർ, കീബോർഡ്, ഹാർമോണിയം, ഓടക്കുഴൽ, മെലോഡിക്ക, മൗത്ത് ഓർഗൻ, കസു, ഇലത്താളം, മരം, മഴ മുളി, തപ്പട്ട, ജോഡ്മരേ, ഷെയ്ക്കറടക്കം പരമ്പരാഗത പ്രാചീനകാല ആഫ്രിക്കൻ സംഗീത ഉപകരണങ്ങളും പ്രദർശനത്തിലുൾപ്പെടുത്തിയതായി സംഗീത അധ്യാപകൻ പ്രത്യുഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297628/june-21st-is-world-music-day-as-part-of-the-celebration-an-exhibition-of-musical-instruments-was-held-at-chotavoor-higher-secondary-school-chambad)