വാൽപ്പാറയിൽ പുലി പിടിച്ച 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറയിൽ പുലി പിടിച്ച  4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Jun 21, 2025 01:34 PM | By Rajina Sandeep

(www.panoornews.in)കേരള അതിര്‍ത്തി മേഖലയായ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.

കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചു. ഇതിൽ അമ്പതിനായിരം രൂപ ഇന്ന് തന്നെ കൈമാറും. നാലു വയസുകാരുടെ പോസ്റ്റ്മോർട്ടം വാൽപ്പാറയിൽ തന്നെ നടക്കും.

Body of 4-year-old girl killed by leopard found in Valparai

Next TV

Related Stories
ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്

Jul 8, 2025 04:03 PM

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ് റെയിഡ്

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ്...

Read More >>
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

Jul 8, 2025 01:17 PM

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ...

Read More >>
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
Top Stories

News Roundup

//Truevisionall