---
title: "കടിയോട് കടി ;  കണ്ണൂർ നഗരത്തിൽ തെരുവ് നായ ഒറ്റ ദിവസം കടിച്ചത്  51 പേരെ, 4 പേർ മെ‍ഡിക്കൽ കോളേജിൽ "
english_title: "Bite for bite; Stray dogs bite 51 people in Kannur city in a single day, 4 of them in the medical college"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296797/bite-for-bite-stray-dogs-bite-51-people-in-kannur-city-in-a-single-day-4-of-them-in-the-medical-college"
published_at: "2025-06-17T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68518340e77ab_cdcdcdcd.jpg"
keywords: []
---

# കടിയോട് കടി ;  കണ്ണൂർ നഗരത്തിൽ തെരുവ് നായ ഒറ്റ ദിവസം കടിച്ചത്  51 പേരെ, 4 പേർ മെ‍ഡിക്കൽ കോളേജിൽ 

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ 51 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ 51 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്.

നടന്ന് പോയവർ, ബസ് കാത്ത് നിന്നവർ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചു. രാവിലെ 11 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർ തിങ്ങിനിറഞ്ഞു. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം.

നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാവിലെത്തെ ആക്രമണത്തിന് പിന്നാലെ വൈകിട്ടും സ്റ്റേറ്റ് ബാങ്ക് പരിസരത്തുവെച്ചും തെരുവുനായ ആക്രമണം ഉണ്ടായി. ഇതിൽ മൂന്നുപേര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ഉള്‍പ്പെടെയാണ് ഒറ്റ ദിവസം 51 പേര്‍ക്ക് കടിയേറ്റത്.  നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാന സംഭവം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296797/bite-for-bite-stray-dogs-bite-51-people-in-kannur-city-in-a-single-day-4-of-them-in-the-medical-college)