---
title: "വടകരയിൽ ബൈക്കിലെത്തിയ സംഘം  വയോധികയുടെ നാലുപവൻ്റെ  സ്വർണ മാല കവർന്നു ; അന്വേഷണം തുടങ്ങി പൊലീസ്"
english_title: "A gang on a bike in Vadakara robbed an elderly woman of a four-pawan gold necklace; police have launched an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296639/a-gang-on-a-bike-in-vadakara-robbed-an-elderly-woman-of-a-four-pawan-gold-necklace-police-have-launched-an-investigation"
published_at: "2025-06-17T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850e9d61a5c5_685020d094329_rtysertser.jpg"
keywords: []
---

# വടകരയിൽ ബൈക്കിലെത്തിയ സംഘം  വയോധികയുടെ നാലുപവൻ്റെ  സ്വർണ മാല കവർന്നു ; അന്വേഷണം തുടങ്ങി പൊലീസ്

> **Lead Summary:** വടകര: വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. വടകര കുറുമ്പയിൽവെച്ച് ഞായറാഴ്ച മൂന്നു മണിയോടെ സാധനം വാങ്ങാൻ കടയിൽ പോയ സമയത്താണ് സംഭവം. നാലു പവൻ തൂക്കം വരുന്ന മയിൽ ആകൃതിയിലുള്ള കല്ലുവെച്ച താലിയും കട്ടി കയർ ചെയിനുമാണ് നഷ്ടമായത്. സംഭവത്തിൽ വയോധികയുടെ പരാതിയിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. മാല വിൽപ്പനയ്‌ക്കോ മാറ്റിവാങ്ങുന്നതിനോ ആരെങ്കിലും കടകളിൽ കൊണ്ടുവന്നാൽ വടകര പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

## Article Content

വടകര: വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. വടകര കുറുമ്പയിൽവെച്ച് ഞായറാഴ്ച മൂന്നു മണിയോടെ സാധനം വാങ്ങാൻ കടയിൽ പോയ സമയത്താണ് സംഭവം. നാലു പവൻ തൂക്കം വരുന്ന മയിൽ ആകൃതിയിലുള്ള കല്ലുവെച്ച താലിയും കട്ടി കയർ ചെയിനുമാണ് നഷ്ടമായത്. സംഭവത്തിൽ വയോധികയുടെ പരാതിയിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. മാല വിൽപ്പനയ്‌ക്കോ മാറ്റിവാങ്ങുന്നതിനോ ആരെങ്കിലും കടകളിൽ കൊണ്ടുവന്നാൽ വടകര പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296639/a-gang-on-a-bike-in-vadakara-robbed-an-elderly-woman-of-a-four-pawan-gold-necklace-police-have-launched-an-investigation)