കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു ; ക്ഷേത്രത്തിൽ പോകാനായി പുലർച്ചെ എഴുന്നേറ്റതിനാൽ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു ; ക്ഷേത്രത്തിൽ പോകാനായി പുലർച്ചെ എഴുന്നേറ്റതിനാൽ  കുടുംബം  തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Jun 17, 2025 11:56 AM | By Rajina Sandeep

(www.panoornews.in)കനത്ത മഴയിൽ ചൊവ്വന്നൂരിൽ ഇരുനില വീട് തകർന്നുവീണു. തൃശൂർ ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിച്ചിരുന്ന വീടാണ് നിലംപൊത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.


വീടിന്‍റെ ചുവരുകൾ പൊട്ടുന്ന ശബ്ദം കേട്ട് ബിജേഷും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ എഴുന്നേറ്റിരുന്നു.


ഈ സമയത്താണ് ചുവർ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വീട്ടുകാരുമായി പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. മഴയിൽ ചുവരുകൾക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് ഇടിയാൻ കാരണമായതെന്ന് കരുതുന്നു. വീട്ടുസാധനങ്ങൾ ഉൾപ്പെടെ എല്ലാം പൂർണ്ണമായും നശിച്ചു. ഈ മേഖലയിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്.

Two-storey house collapses in heavy rain; family barely escapes as they wake up early to go to temple

Next TV

Related Stories
കനത്ത മഴ ;  ചമ്പാട് മേഖലയിൽ വെള്ളം കയറുന്നു

Jun 17, 2025 07:13 PM

കനത്ത മഴ ; ചമ്പാട് മേഖലയിൽ വെള്ളം കയറുന്നു

കനത്ത മഴ ; ചമ്പാട് മേഖലയിൽ വെള്ളം...

Read More >>
കണ്ണൂർ പരിയാരത്ത് ദേശീയ പാതയിലെ വൻ കുഴിയിൽ  കാർ വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Jun 17, 2025 06:24 PM

കണ്ണൂർ പരിയാരത്ത് ദേശീയ പാതയിലെ വൻ കുഴിയിൽ കാർ വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂർ പരിയാരത്ത് ദേശീയ പാതയിലെ വൻ കുഴിയിൽ കാർ വീണു ; ഡ്രൈവർ അത്ഭുതകരമായി...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശിയുടേത് ;  കാഞ്ഞങ്ങാട്  സ്വദേശിക്കായി തിരച്ചിൽ

Jun 17, 2025 03:47 PM

കൊട്ടിയൂർ ബാവലി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശിയുടേത് ; കാഞ്ഞങ്ങാട് സ്വദേശിക്കായി തിരച്ചിൽ

കൊട്ടിയൂർ ബാവലി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശിയുടേത് ; കാഞ്ഞങ്ങാട് സ്വദേശിക്കായി...

Read More >>
കനത്ത മഴയിൽ പാനൂർ ബസ്  സ്റ്റാൻ്റിന് സമീപം  സ്വകാര്യ   കോംപ്ലക്സിൻ്റെ  മുകൾ നിലയിൽ നിന്നും  ഹോളോബ്രിക്സ് കട്ടകൾ  ഇടിഞ്ഞ് വീണ് ചമ്പാട് സ്വദേശിനിയുടെ  ഹോട്ടൽ തകർന്നു ; ഒഴിവായത് വൻ അപകടം

Jun 17, 2025 02:31 PM

കനത്ത മഴയിൽ പാനൂർ ബസ് സ്റ്റാൻ്റിന് സമീപം സ്വകാര്യ കോംപ്ലക്സിൻ്റെ മുകൾ നിലയിൽ നിന്നും ഹോളോബ്രിക്സ് കട്ടകൾ ഇടിഞ്ഞ് വീണ് ചമ്പാട് സ്വദേശിനിയുടെ ഹോട്ടൽ തകർന്നു ; ഒഴിവായത് വൻ അപകടം

കനത്ത മഴയിൽ പാനൂർ ബസ് സ്റ്റാൻ്റിന് സമീപം സ്വകാര്യ കോംപ്ലക്സിൻ്റെ മുകൾ നിലയിൽ നിന്നും ഹോളോബ്രിക്സ് കട്ടകൾ ഇടിഞ്ഞ് വീണ് ചമ്പാട് സ്വദേശിനിയുടെ ...

Read More >>
കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം  കണ്ടെത്തി ; തിരിച്ചറിഞ്ഞില്ല

Jun 17, 2025 12:45 PM

കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ; തിരിച്ചറിഞ്ഞില്ല

കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ;...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -