---
title: "കണ്ണൂർ പരിയാരത്ത് ദേശീയ പാതയിലെ വൻ കുഴിയിൽ  കാർ വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു."
english_title: "A car fell into a huge pothole on the national highway in Pariyarat, Kannur; the driver miraculously escaped."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296773/a-car-fell-into-a-huge-pothole-on-the-national-highway-in-pariyarat-kannur-the-driver-miraculously-escaped"
published_at: "2025-06-17T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68516653984d8_fvfvf_f.jpg"
keywords: []
---

# കണ്ണൂർ പരിയാരത്ത് ദേശീയ പാതയിലെ വൻ കുഴിയിൽ  കാർ വീണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

> **Lead Summary:** കണ്ണൂർ: ദേശീയപാത യിൽ പരിയാരം കോരൻപീടികയിലെ വലിയ കുഴിയിലെ വെള്ളക്കെട്ടിൽ കാർ വീണു. അഞ്ചുമീറ്ററോളം താഴ്ചയുള്ള കുഴിയിൽ നിറയെ വെള്ളമാ ണ്. മുന്നാട്ടെടുക്കുമ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന ഓണപ്പറമ്പ് സ്വദേശി മുജീബ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വൈകിട്ടായിരുന്നു സംഭവം.

## Article Content

കണ്ണൂർ: ദേശീയപാത യിൽ പരിയാരം കോരൻപീടികയിലെ വലിയ കുഴിയിലെ വെള്ളക്കെട്ടിൽ കാർ വീണു. അഞ്ചുമീറ്ററോളം താഴ്ചയുള്ള കുഴിയിൽ നിറയെ വെള്ളമാ ണ്. മുന്നാട്ടെടുക്കുമ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന ഓണപ്പറമ്പ് സ്വദേശി മുജീബ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വൈകിട്ടായിരുന്നു സംഭവം.

ബസ് സ്റ്റോപ്പ് ജങ്ഷനിലാണ് അപകടക്കുഴിയുള്ളത്. ദേശീയപാത നിർമാണത്തിനാണ്കുഴിച്ചതാണ്. നികത്താത്ത തിനാൽ മഴവെള്ളം നിറഞ്ഞ് അപകടക്കുഴിയായി. കുപ്പം ഖലാസികളെത്തിയാണ് കാർ കരയിലെത്തിച്ചത്. ധാരാളം യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന കവലയിലാണ് വെള്ളക്കെട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296773/a-car-fell-into-a-huge-pothole-on-the-national-highway-in-pariyarat-kannur-the-driver-miraculously-escaped)