---
title: "കനത്ത മഴ ;  ചമ്പാട് മേഖലയിൽ വെള്ളം കയറുന്നു"
english_title: "Heavy rain; water intrudes in Chambad region"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296783/heavy-rain-water-intrudes-in-chambad-region"
published_at: "2025-06-17T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685172bbe069f_Untitled-5_copy.jpg"
keywords: []
---

# കനത്ത മഴ ;  ചമ്പാട് മേഖലയിൽ വെള്ളം കയറുന്നു

> **Lead Summary:** ചമ്പാട്: കനത്ത മഴയിൽ ചമ്പാട് മേഖലയിൽ പുഴ കരകവിഞ്ഞ് പല പ്രദേശങ്ങളിലും വെള്ളം കയറി. താഴെ ചമ്പാട്ട് തോട്ടുമ്മൽ പരിസരത്താണ് വെള്ളക്കെട്ടുയർന്നത്.

## Article Content

ചമ്പാട്: കനത്ത മഴയിൽ ചമ്പാട് മേഖലയിൽ പുഴ കരകവിഞ്ഞ് പല പ്രദേശങ്ങളിലും വെള്ളം കയറി. താഴെ ചമ്പാട്ട് തോട്ടുമ്മൽ പരിസരത്താണ് വെള്ളക്കെട്ടുയർന്നത്.

പടിക്കൽ സുലൈഖ, ഇ.ശിവദാസൻ, കുളങ്ങരേത്ത് ശാന്ത, കുനിയിൽ മോഹൻ, നന്ദനം മനോജ്, അനർഘം സുരേന്ദ്രൻ, രവീന്ദ്രൻ, കണ്ണി പൊയിൽ പുരുഷു, പവിത്രൻ മയൂഖം , ദാമോധരൻ കുനിയിൽ എന്നിവരുടെ വീടുകളുടെ പരിസരമാണ് വെള്ളക്കെട്ടുണ്ടായത്. വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും, റോഡിൽ ഗതാഗതം നിലച്ചതായും വാർഡംഗം കെ.ബിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296783/heavy-rain-water-intrudes-in-chambad-region)