---
title: "കനത്ത മഴയിൽ പാനൂർ ബസ്  സ്റ്റാൻ്റിന് സമീപം  സ്വകാര്യ   കോംപ്ലക്സിൻ്റെ  മുകൾ നിലയിൽ നിന്നും  ഹോളോബ്രിക്സ് കട്ടകൾ  ഇടിഞ്ഞ് വീണ് ചമ്പാട് സ്വദേശിനിയുടെ  ഹോട്ടൽ തകർന്നു ; ഒഴിവായത് വൻ അപകടം"
english_title: "A hotel belonging to a Chambad native collapsed after holo bricks fell from the top floor of a private complex near Panur bus stand during heavy rains; a major accident was averted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296721/a-hotel-belonging-to-a-chambad-native-collapsed-after-holo-bricks-fell-from-the-top-floor-of-a-private-complex-near-panur-bus-stand-during-heavy-rains-a-major-accident-was-averted"
published_at: "2025-06-17T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512fb3ba1d0_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴയിൽ പാനൂർ ബസ്  സ്റ്റാൻ്റിന് സമീപം  സ്വകാര്യ   കോംപ്ലക്സിൻ്റെ  മുകൾ നിലയിൽ നിന്നും  ഹോളോബ്രിക്സ് കട്ടകൾ  ഇടിഞ്ഞ് വീണ് ചമ്പാട് സ്വദേശിനിയുടെ  ഹോട്ടൽ തകർന്നു ; ഒഴിവായത് വൻ അപകടം

> **Lead Summary:** പാനൂർ പാനൂർ ബസ്സ്റ്റാൻ്റിന് സമീപത്തെ സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിലാണ് അപകടമുണ്ടായത്. നേരത്തെ ലുല്ലബി ഷോപ്പിംഗ് കോംപ്ലക്സ് എന്നാണറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ കോംപ്ലക്സിന് പ്രത്യേക പേരൊന്നുമില്ല. കോംപ്ലക്സിന് മുകളിൽ നിന്നും കനത്ത മഴയിൽ ഹോളോബ്രിക്സുകൾ താഴെത്തെ അമ്മ ഹോട്ടലിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

## Article Content

പാനൂർ പാനൂർ ബസ്സ്റ്റാൻ്റിന് സമീപത്തെ സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിലാണ് അപകടമുണ്ടായത്. നേരത്തെ ലുല്ലബി ഷോപ്പിംഗ് കോംപ്ലക്സ് എന്നാണറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ കോംപ്ലക്സിന് പ്രത്യേക പേരൊന്നുമില്ല. കോംപ്ലക്സിന് മുകളിൽ നിന്നും കനത്ത മഴയിൽ ഹോളോബ്രിക്സുകൾ താഴെത്തെ അമ്മ ഹോട്ടലിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

ഉടമ ചമ്പാട്ടെ ലിനിയും, ജീവനക്കാരും രാത്രി 8 മണിയോടെ കട പൂട്ടി പോയ ശേഷമാണ് അപകടം ഉണ്ടായത്. അപകടത്തിൽ അടുക്കള ഭാഗം പൂർണ്ണമായും തകർന്നു.

ടാങ്ക്, പാത്രങ്ങൾ, അടുപ്പ് എന്നിവ തകർന്നു. ജോലി സമയങ്ങളിൽ അടുക്കളയിൽ 4 പേരെങ്കിലും ഉണ്ടാകുമെന്നും, വൻ അപകടമാണ് ഒഴിവായതെന്നും ലിനി പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി നേതാക്കളും സ്ഥലം സന്ദർശിച്ചു. കൂടുതൽ അപകടത്തിനിടയാക്കാതെ കെട്ടിടത്തിന് മുകളിലെ ഹോളോബ്രിക്സ് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കണമെന്നും, നഗരസഭ ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു. പാനൂർ പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296721/a-hotel-belonging-to-a-chambad-native-collapsed-after-holo-bricks-fell-from-the-top-floor-of-a-private-complex-near-panur-bus-stand-during-heavy-rains-a-major-accident-was-averted)