---
title: "രഹസ്യവിവരത്തിൻ്റെ ചുവടുപിടിച്ചെത്തിയ പാനൂർ പൊലീസിൻ്റെ  വലയിൽ  കുടുങ്ങിയത് 'വമ്പൻ സ്രാവുകൾ..!' ; എംഡിഎംഎയും, കഞ്ചാവുമായി പിടിയിലായ  മൂന്ന് പേരും റിമാൻ്റിൽ, അന്വേഷണം കൂടുതൽ പേരിലേപേരിലേക്ക്"
english_title: "Panur police, who followed the tip-off, caught 'big sharks..!'; Three arrested with MDMA and cannabis in remand, indications are that the investigation will lead to more arrests"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294309/panur-police-who-followed-the-tip-off-caught-big-sharks-three-arrested-with-mdma-and-cannabis-in-remand-indications-are-that-the-investigation-will-lead-to-more-arrests"
published_at: "2025-06-04T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840818db393e_Untitled-1_copy.jpg"
keywords: []
---

# രഹസ്യവിവരത്തിൻ്റെ ചുവടുപിടിച്ചെത്തിയ പാനൂർ പൊലീസിൻ്റെ  വലയിൽ  കുടുങ്ങിയത് 'വമ്പൻ സ്രാവുകൾ..!' ; എംഡിഎംഎയും, കഞ്ചാവുമായി പിടിയിലായ  മൂന്ന് പേരും റിമാൻ്റിൽ, അന്വേഷണം കൂടുതൽ പേരിലേപേരിലേക്ക്

> **Lead Summary:** പാനൂർ :ഈസ്റ്റ് വള്ള്യായിൽ വാടക വീട്ടിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമുൾപ്പടെ പിടിയിലായ മൂന്നു പേരും റിമാൻറിൽ. ഇല്ലത്ത് താഴയിലെ പവിത്രത്തിൽ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് കഴിഞ്ഞ ദിവസം പാനൂർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വലയിലായത്.

## Article Content

പാനൂർ :ഈസ്റ്റ് വള്ള്യായിൽ വാടക വീട്ടിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമുൾപ്പടെ പിടിയിലായ മൂന്നു പേരും റിമാൻറിൽ. ഇല്ലത്ത് താഴയിലെ പവിത്രത്തിൽ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് കഴിഞ്ഞ ദിവസം പാനൂർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വലയിലായത്.

ഇതിൽ റനിലിനെതിരെ തലശ്ശേരി പൊലീസിൽ കഞ്ചാവ് കേസുണ്ട്. ഇല്ലത്ത് താഴയിലെ വീട്ടിൽ കഴിഞ്ഞ മേയ് മൂന്നിന് പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു റനിൽ. ഇയാളുടെ വീട്ടിൽനിന്നും അന്ന് തലശ്ശേരി പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു. അതിനു ശേഷം

ഈസ്റ്റ് വള്ള്യായിലെ വാസുവിൻ്റെ ഉടമസ്ഥതയിലുള്ള വീട് വാടകക്കെടുത്ത് താമസിച്ചു വരുകയായിരുന്നു.

ഇവിടെനിന്നും കഞ്ചാവിൻ്റെയും, എം.ഡി.എം.എയുടെയും വിൽപന നടത്തിവരുന്നതിനിടെ രഹസ്യ വിവരത്തെ തുടർന്ന് പൊലിസെത്തി സംഘത്തെ പിടികുടുകയായിരുന്നു. മൂന്ന് മണിയോടെയെത്തിയ പൊലീസ് സംഘം എക്സൈസിൻ്റെ സേവനം തേടിയാണ് എംഡിഎംഎയുടെയും, കഞ്ചാവിൻ്റെയും അളവെടുത്തത്.

വിവരമറിഞ്ഞ് വൻ ജനാവലിയും എത്തിയിരുന്നു.

പ്രിൻസിപ്പൽ എസ്. ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ്, തലശ്ശേരി എ.സി.പിയുടെ സ്പെഷൽ സ്ക്വാഡ്, ഡാൻസാഫ് ടീം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294309/panur-police-who-followed-the-tip-off-caught-big-sharks-three-arrested-with-mdma-and-cannabis-in-remand-indications-are-that-the-investigation-will-lead-to-more-arrests)