---
title: "കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "Keezhamadam-Kallikandi road renovation; Widening work to begin soon, says KP Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294533/keezhamadam-kallikandi-road-renovation-widening-work-to-begin-soon-says-kp-mohanan-mla"
published_at: "2025-06-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841ba8e89dee_Untitled-2_copy.jpg"
keywords: []
---

# കീഴ്മാടം -കല്ലിക്കണ്ടി റോഡ് നവീകരണം ; വീതി കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി - കീഴ്‌മാടം റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ കെ.പി.മോഹനൻ എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും കരാറേറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. വീതി കൂട്ടുന്ന പ്രവൃത്തി

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി - കീഴ്‌മാടം റോഡിൻ്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ കെ.പി.മോഹനൻ എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും കരാറേറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു. വീതി കൂട്ടുന്ന പ്രവൃത്തി

ഉടൻ ആരംഭിക്കാനും മതിയായ ജല നിർഗമനമാർഗങ്ങൾ കണ്ടെത്താനും യോഗം നിർദ്ദേശിച്ചു. ജലവിതരണ പൈപ്പുകൾ പുന:സ്ഥാപിക്കുന്നതിനുള്ള വാട്ടർ അതോറിറ്റിയുടെയും തൂണുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള കെഎസ്ഇബി യുടെയും പുതുക്കിയ അടങ്കലുകൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. വാഹന ഗതാഗതം സുഗമമാക്കാൻ വലിയ കുഴികളെല്ലാം അടച്ചിട്ടുണ്ടെന്നും കടവത്തൂർ ടൗണിൽ താത്ക്കാലിക ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഊരാളുങ്കൽ സൊസൈറ്റി എൻജീനീയർ വിശദീകരിച്ചു.

കെആർഎഫ്ബി അസി.എക്സി.

എൻജീനീയർ സി.സുജിത്ത് കുമാർ, അസി.എൻജീനീയർ എസ്.അഭിലാഷ്, ഊരാളുങ്കൽ സൊസൈറ്റിയെ പ്രതിനിധീകരിച്ച് സി.എസ്.സന്ദീപ്, കെ.സജിനേഷ്, എ.കെ.വിപിൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.അലി, ഗ്രാമപഞ്ചായത്തംഗങ്ങളായ നസീമ ചാമാളിയതിൽ, കെ.പി.ഷമീന, ടി.എം.യശോദ, നെല്ലൂർ ഇസ്മായിൽ, വി.കെ.തങ്കമണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.രാഘവൻ, പി.കൃഷ്ണൻ, സി.കെ.ബി.തിലകൻ, പി.കെ.സുരേന്ദ്രൻ, കെ.ഉത്തമൻ , ഇസ്മായിൽ ചാമാളി, കെ.ടി.രാഗേഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294533/keezhamadam-kallikandi-road-renovation-widening-work-to-begin-soon-says-kp-mohanan-mla)