അച്ഛൻ തള്ളിമാറ്റിയ കാർ മറിഞ്ഞത് മകളുടെ ദേഹത്തേക്ക് ; ഒന്നരവയസ്സുകാരി മരിച്ചു, സഹോദരിക്ക് പരിക്ക്.

അച്ഛൻ തള്ളിമാറ്റിയ കാർ മറിഞ്ഞത് മകളുടെ ദേഹത്തേക്ക് ;  ഒന്നരവയസ്സുകാരി മരിച്ചു, സഹോദരിക്ക് പരിക്ക്.
Jun 6, 2025 08:14 AM | By Rajina Sandeep

(www.panoornews.in)കാസർകോട് ഒന്നരവയസ്സുകാരിയുടെ മരണം ഉൾക്കൊള്ളാനാവാതെ നാട്.മുള്ളേരിയിലാണ് കാർ മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരി മരിച്ചത് . കാറഡുക്ക ബെള്ളിഗെയിൽ റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു .


അച്ഛൻ തള്ളി മാറ്റിയ കാറാണ് മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.


പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.അപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു. അപകടത്തിൽ ഹൃദ്യാനന്ദയുടെ സഹോദരി ദേവനന്ദയ്ക്ക് പരിക്കേറ്റു. ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

A car pushed by a father overturned and hit his daughter; a one and a half year old girl died, her sister was injured.

Next TV

Related Stories
അപകീർത്തി പരാമർശങ്ങളടങ്ങിയ  വീഡിയൊ ; ഇ.മനീഷിനെതിരെ  അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

Jun 6, 2025 10:11 PM

അപകീർത്തി പരാമർശങ്ങളടങ്ങിയ വീഡിയൊ ; ഇ.മനീഷിനെതിരെ അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ വക്കീൽ നോട്ടീസ്

അപകീർത്തി പരാമർശങ്ങളടങ്ങിയ വീഡിയൊ ; ഇ.മനീഷിനെതിരെ അരക്കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിൻ്റെ...

Read More >>
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

Jun 6, 2025 08:46 PM

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു

ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളുമായി പുത്തൂരിൽ നിന്നും 51 അംഗ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക്...

Read More >>
ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

Jun 6, 2025 07:39 PM

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും

ചൊക്ലി വി.പി ഓറിയൻ്റൽ ഹൈസ്കൂൾ 1982 പത്താം ക്ലാസ് ഡി ബാച്ച് ഞായറാഴ്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ്...

Read More >>
അഖിലേന്ത്യാ കിസാൻ സഭ  തലശേരി മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

Jun 6, 2025 06:42 PM

അഖിലേന്ത്യാ കിസാൻ സഭ തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.

അഖിലേന്ത്യാ കിസാൻ സഭ തലശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക്  നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

Jun 6, 2025 03:36 PM

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക് നഷ്‌ടപ്പെട്ടത് അരക്കോടി രൂപ

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; കണ്ണൂർ സ്വദേശിനിയായ 43കാരിക്ക് നഷ്‌ടപ്പെട്ടത് അരക്കോടി...

Read More >>
ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ്  ആദരിച്ചു.

Jun 6, 2025 03:19 PM

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ആദരിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ മനേക്കര സ്വദേശിയായ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ സേവാഭാരതി പന്ന്യന്നൂർ യൂണിറ്റ് ...

Read More >>
Top Stories