---
title: "എക്കോ വാക് ;    വാഴ മലയോരത്ത്  പ്രകൃതി നടത്തം കുട്ടികൾക്ക് നവ്യാനുഭവമായി "
english_title: "Eco Walk; A nature walk along the Vazhamayora river was a new experience for children"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294511/eco-walk-a-nature-walk-along-the-vazhamayora-river-was-a-new-experience-for-children"
published_at: "2025-06-05T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68419ebd49ed3_Untitled-1_copy.jpg"
keywords: []
---

# എക്കോ വാക് ;    വാഴ മലയോരത്ത്  പ്രകൃതി നടത്തം കുട്ടികൾക്ക് നവ്യാനുഭവമായി 

> **Lead Summary:** പൊയിലൂർ:ലോക പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ച് പൊയിലൂർ സെൻട്രൽ എൽ പി .രാവിലെ കടവത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വിദ്യാർത്ഥികൾക്ക് ഔഷധ സസ്യം വിതരണം നടത്തി.ഹെഡ്മാസ്റ്റർരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

## Article Content

പൊയിലൂർ:ലോക പരിസ്ഥിതി ദിനം വിപുലമായി സംഘടിപ്പിച്ച് പൊയിലൂർ സെൻട്രൽ എൽ പി .രാവിലെ കടവത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വിദ്യാർത്ഥികൾക്ക് ഔഷധ സസ്യം വിതരണം നടത്തി.ഹെഡ്മാസ്റ്റർരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

മദർ പി.ടി എ പ്രസിഡൻ്റ് നസ്മ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ കെ.കെ.ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്. ജോഷിൻ,ഭവ്യ എന്നിവർ നേതൃത്വം നൽകി, പി ടി എ ഭാരവാഹി ലത്തീഫ്, ' ഉല്ലാസൻ , നിസ്സാർ, ഷിംജി ,ജീജ, സഅദ് നൗഷാദ് എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു .

തുടർന്ന് പരിസ്ഥിതിയെ തൊട്ടറിഞ്ഞ എക്കോ വാക് പ്രകൃതി നടത്തം കുട്ടികൾക്ക് നവ്യാനുഭവമായി വാഴമലയുടെ താഴ്‌വരയിലെ ജൈവ വൈവിധ്യങ്ങളെ റിട്ടയേർഡ് അധ്യാപകൻ പവിത്രൻ മാസ്റ്ററുടെ കീഴിൽ കുട്ടികൾ സന്ദർശിക്കുകയും പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യ പ്രവർത്തനങ്ങളെ നേരിൽ കാണുകയും ചെയ്തു

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുഴുവൻ കുട്ടികളും വീടുകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.ഉച്ചക്ക് ശേഷം ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണം,ശുചിത്വ ബോധവത്കരണം ഹരിത വിദ്യാലയം പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294511/eco-walk-a-nature-walk-along-the-vazhamayora-river-was-a-new-experience-for-children)