---
title: "സ്കൂളിൽ പഠിച്ചത് ഒരുമിച്ച് , ലഹരിക്കടത്തും ഒരുമിച്ച് ;  എംഡിഎംഎയുടെ വൻ ശേഖരവുമായി  യുവതിയും, യുവാവും പിടിയിൽ"
english_title: "Studied at school together, drug trafficking together; Young woman and young man arrested with a large stash of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293800/studied-at-school-together-drug-trafficking-together-young-woman-and-young-man-arrested-with-a-large-stash-of-mdma"
published_at: "2025-06-02T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dae0310a49_Untitled-2_copy.jpg"
keywords: []
---

# സ്കൂളിൽ പഠിച്ചത് ഒരുമിച്ച് , ലഹരിക്കടത്തും ഒരുമിച്ച് ;  എംഡിഎംഎയുടെ വൻ ശേഖരവുമായി  യുവതിയും, യുവാവും പിടിയിൽ

> **Lead Summary:** പാലക്കാട് കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയും, പാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന്നു ഇരുവരും ലഹരിക്കച്ചവടം നടത്തിയിരുന്നത് എന്നാണ് വിവരം.

## Article Content

പാലക്കാട് കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയും, പാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന്നു ഇരുവരും ലഹരിക്കച്ചവടം നടത്തിയിരുന്നത് എന്നാണ് വിവരം.

പണവും, തൂക്കം നോക്കുന്നതിനുള്ള ത്രാസും കവറുകളും അടക്കമാണ് പ്രതികൾ പിടിയിലായത്. ഇരുവരും പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. കുണ്ടളശ്ശേരിയിലാണ് സുനിൽ നടത്തുന്ന കേറ്ററിങ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ മറവിലായിരുന്നു ലഹരിക്കച്ചവടം. യുവതിയുടെ ഭർത്താവ് വിദേശത്തും യുവാവ് അവിവാഹിതനുമാണ്.

സുനിൽ എംകോം ബിരുദധാരി കൂടിയാണ്. ഇരുവരും ഒരുമിച്ചാണ് ലഹരിക്കടത്ത് നടത്തുന്നത് എന്നതിന് എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293800/studied-at-school-together-drug-trafficking-together-young-woman-and-young-man-arrested-with-a-large-stash-of-mdma)