---
title: "പരിയാരത്ത് പൊലീസിനെ കണ്ട് വീട്ടിൽ നിന്നിറങ്ങിയോടി ;  വീട് പരിശോധിച്ചപ്പോൾ  കള്ളത്തോക്ക്,  യുവാവ് പിടിയിൽ"
english_title: "A man ran away from his house after seeing the police in Pariyarat; a fake gun was found when the house was searched, and the young man was arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294092/a-man-ran-away-from-his-house-after-seeing-the-police-in-pariyarat-a-fake-gun-was-found-when-the-house-was-searched-and-the-young-man-was-arrested"
published_at: "2025-06-04T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f9ecd1165b_Untitled-15_copy.jpg"
keywords: []
---

# പരിയാരത്ത് പൊലീസിനെ കണ്ട് വീട്ടിൽ നിന്നിറങ്ങിയോടി ;  വീട് പരിശോധിച്ചപ്പോൾ  കള്ളത്തോക്ക്,  യുവാവ് പിടിയിൽ

> **Lead Summary:**  കണ്ണൂർ : കള്ളത്തോക്കുമായി യുവാവിനെ പരിയാരം എസ്.ഐ. സി. സനിത്തും സംഘവും അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി കള്ളക്കാംതോട് സ്വദേശി സന്തോഷ് ആണ് പിടിയിലായത്.

## Article Content

 കണ്ണൂർ : കള്ളത്തോക്കുമായി യുവാവിനെ പരിയാരം എസ്.ഐ. സി. സനിത്തും സംഘവും അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി കള്ളക്കാംതോട് സ്വദേശി സന്തോഷ് ആണ് പിടിയിലായത്.

സന്തോഷിന്റെ വീടിന് സമീപം കവർച്ച നടന്നിരുന്നു. ഇതുസംബന്ധിച്ച പരാതി അന്വേഷിക്കുന്നതിന് എത്തിയ തായിരുന്നു എസ്.ഐയും സംഘവും വിവരം അന്വേഷിക്കുന്നതിന് സന്തോഷിൻ്റെ വീട്ടിലേക്ക് പോലീസ് കയറുന്നത് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതോടെ സംശയം തോന്നിയ പോലീസ് വീട് പരിശോധിച്ചപ്പോഴാണ് നാടൻ കള്ളത്തോക്ക് കണ്ടെത്തിയത്. ഒറ്റബാരൽ തോക്കാണ് പിടിച്ചെടുത്തത്. നായാട്ടിന് വേണ്ടി ഉപയോഗിക്കുന്നതാണ് ഇതെന്ന് സംശയിക്കുന്നു. ഓടി രക്ഷപ്പെട്ട സന്തോഷിനെ ഇന്ന് രാവിലെയാണ് പിടികൂടിയത്. നമ്പറില്ലാത്ത വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.

ഗ്രേഡ് എസ്.ഐ. ഷാജിമോൻ. എ.എസ്.ഐ ചന്ദ്രൻ, സി.പി.ഒമാരായ മഹിത, രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294092/a-man-ran-away-from-his-house-after-seeing-the-police-in-pariyarat-a-fake-gun-was-found-when-the-house-was-searched-and-the-young-man-was-arrested)