---
title: "റിട്ടയർമെൻറും, സ്ഥലം മാറ്റവും ; അഗ്നി രക്ഷാനിലയങ്ങളിൽ സ്റ്റേഷൻ ഓഫീസർമാരില്ല"
english_title: "Retirement and transfer; no station officers in fire stations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294138/retirement-and-transfer-no-station-officers-in-fire-stations"
published_at: "2025-06-04T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fdcbdb4621_Untitled-5_copy.jpg"
keywords: []
---

# റിട്ടയർമെൻറും, സ്ഥലം മാറ്റവും ; അഗ്നി രക്ഷാനിലയങ്ങളിൽ സ്റ്റേഷൻ ഓഫീസർമാരില്ല

> **Lead Summary:** കണ്ണൂർ:റിട്ടയർമെൻ്റും സ്ഥലമാറ്റവും മൂലം അഗ്നിരക്ഷാ നിലയങ്ങളിൽ നാഥനില്ലാത്ത അവസ്ഥ. ദിനം പ്രതി വർദ്ധിച്ചു വരുന്ന അപകടങ്ങൾക്കും, കാലവർഷക്കെടുതികൾക്കും മുന്നിൽ നിന്ന് നയിക്കാൻ ആളില്ലാത്തതിനാൽ കൃത്യമായ തീരുമാനം കൈക്കൊള്ളാൻ അഗ്നിരക്ഷാ ജീവനക്കാർ പ്രയാസപ്പെടുകയാണ്.

## Article Content

കണ്ണൂർ:റിട്ടയർമെൻ്റും സ്ഥലമാറ്റവും മൂലം അഗ്നിരക്ഷാ നിലയങ്ങളിൽ നാഥനില്ലാത്ത അവസ്ഥ. ദിനം പ്രതി വർദ്ധിച്ചു വരുന്ന അപകടങ്ങൾക്കും, കാലവർഷക്കെടുതികൾക്കും മുന്നിൽ നിന്ന് നയിക്കാൻ ആളില്ലാത്തതിനാൽ കൃത്യമായ തീരുമാനം കൈക്കൊള്ളാൻ അഗ്നിരക്ഷാ ജീവനക്കാർ പ്രയാസപ്പെടുകയാണ്.

തെക്കൻ കേരളത്തിൽ നിന്നും വടക്കൻ കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയ ഓഫീസർമാർ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫറായി പോയതോടെയാണ് നിലയങ്ങളിലെ തലപ്പത്ത് ഒഴിവുകൾ വന്നു കൊണ്ടിരിക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ മാത്രമാണ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഉള്ളത്. കണ്ണൂർ, തളിപ്പറമ്പ്, പേരാവൂർ നിലയങ്ങളിൽ സ്റ്റേഷൻ ഓഫീസർമാരും നിലവിലില്ല. ഇതോടെ പല നിലയങ്ങളുടേയും പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.

വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള കീഴ് ജീവനക്കാർക്ക് സ്ഥാനക്കയറ്റം കൊടുത്താൽ മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും. എന്നാൽ ഡിപ്പാർട്ട്മെൻ്റ് ഈ വിഷയത്തൽ സത്വര തീരുമാനങ്ങൾ എടുക്കാൻ വൈകുകയാണ്.കാലവർഷം ശക്തമായതോടെ നിലയങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാകണമെങ്കിൽ ഉടനടി സർക്കാർ നടപടി കൈക്കൊള്ളണമെന്നാണ് എൻ.ഒ.സി. ഉൾപ്പെടെയുള്ള അഗ്നിരക്ഷാ സേവനങ്ങൾ ലഭിക്കാൻ കാത്തിരിക്കുന്നവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294138/retirement-and-transfer-no-station-officers-in-fire-stations)