---
title: "പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം 3 പേർ പൊലീസ്  പിടിയിൽ"
english_title: "Police arrest 3 people with MDMA and cannabis in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294060/police-arrest-3-people-with-mdma-and-cannabis-in-panur"
published_at: "2025-06-03T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f241421c56_Untitled-14_copy.jpg"
keywords: []
---

# പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം 3 പേർ പൊലീസ്  പിടിയിൽ

> **Lead Summary:** പാനൂർ : പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം 3 പേർ പൊലീസ് പിടിയിൽ. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിൽ വാടക വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 3 പേർ പിടിയിലായത്. ഇല്ലത്ത് താഴയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും, എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി.

## Article Content

പാനൂർ : പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം 3 പേർ പൊലീസ് പിടിയിൽ. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിൽ വാടക വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 3 പേർ പിടിയിലായത്. ഇല്ലത്ത് താഴയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും, എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി.

പ്രിൻസിപ്പൽ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇതിൽ റനിലിനെതിരെ തലശേരി പൊലീസിൽ കേസുണ്ട്. ഇല്ലത്ത് താഴയിലെ വീട്ടിൽ പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു റനിൽ. ഇയാളുടെ വീട്ടിൽ നിന്നും അന്ന് തലശേരി പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294060/police-arrest-3-people-with-mdma-and-cannabis-in-panur)