---
title: "ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശി മരിച്ചു ; ഒപ്പമുണ്ടായിരുന്ന ഭാര്യക്കും കുട്ടിക്കും പരിക്ക്"
english_title: "A Taliparamba native died after his autorickshaw lost control and overturned while returning home after visiting a temple; his wife and child who were with him were injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294024/a-taliparamba-native-died-after-his-autorickshaw-lost-control-and-overturned-while-returning-home-after-visiting-a-temple-his-wife-and-child-who-were-with-him-were-injured"
published_at: "2025-06-03T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683efe9ebb113_download_(9).jpg"
keywords: []
---

# ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശി മരിച്ചു ; ഒപ്പമുണ്ടായിരുന്ന ഭാര്യക്കും കുട്ടിക്കും പരിക്ക്

> **Lead Summary:** തിരുവനന്തപുരത്ത് നിന്ന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. തിരുവനന്തപുരത്തെ ക്ഷേത്ര ദർശനത്തിന്

## Article Content

തിരുവനന്തപുരത്ത് നിന്ന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്‌കൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. തിരുവനന്തപുരത്തെ ക്ഷേത്ര ദർശനത്തിന്

ശേഷം രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തി സ്വന്തം ഓട്ടോയിൽ തളിപ്പറമ്പിലെ വീട്ടിലേക്ക് പോകവെ പള്ളിക്കുളം ഗണപതി മണ്ഡപത്തിന് സമീപം വെച്ചാണ് അപകടം.

എതിരെ വന്ന ലോറിയെ വെട്ടിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് പ്രദീപ് കുമാറിൻ്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായി രുന്നു. ഭാര്യയേയും കുട്ടിയേയും പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294024/a-taliparamba-native-died-after-his-autorickshaw-lost-control-and-overturned-while-returning-home-after-visiting-a-temple-his-wife-and-child-who-were-with-him-were-injured)