---
title: "തൻ്റെ മനസ്സിൽ ഇപ്പോഴും  സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷം ; സഹായത്തിന് വരുന്നവരോട് പുച്ഛത്തോടെ പെരുമാറുന്ന നേതാക്കളുണ്ടെന്നും  ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെയാണെന്നും കെ. സുധാകരൻ"
english_title: "K. Sudhakaran says he still has an unquenchable resentment towards the CPM; there are leaders who treat those who come to help with contempt and that the red fort of Kannur was changed through a huge struggle."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294053/k-sudhakaran-says-he-still-has-an-unquenchable-resentment-towards-the-cpm-there-are-leaders-who-treat-those-who-come-to-help-with-contempt-and-that-the-red-fort-of-kannur-was-changed-through-a-huge-struggle"
published_at: "2025-06-03T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f18278b150_Untitled-13_copy.jpg"
keywords: []
---

# തൻ്റെ മനസ്സിൽ ഇപ്പോഴും  സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷം ; സഹായത്തിന് വരുന്നവരോട് പുച്ഛത്തോടെ പെരുമാറുന്ന നേതാക്കളുണ്ടെന്നും  ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെയാണെന്നും കെ. സുധാകരൻ

> **Lead Summary:** ചെങ്കോട്ടയായ കണ്ണൂരിനെ ഞങ്ങൾ മാറ്റിയെടുത്തത് വലിയ പോരാട്ടം നടത്തിയെന്ന് കെ സുധാകരൻ. ഒരു പാർട്ടിയെ വളർത്തിയെടുക്കുക എളുപ്പമല്ല.

## Article Content

ചെങ്കോട്ടയായ കണ്ണൂരിനെ ഞങ്ങൾ മാറ്റിയെടുത്തത് വലിയ പോരാട്ടം നടത്തിയെന്ന് കെ സുധാകരൻ. ഒരു പാർട്ടിയെ വളർത്തിയെടുക്കുക എളുപ്പമല്ല.

എന്റെ മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷമാണ്. പ്രവർത്തകരുടെ വികാരവിചാരങ്ങൾ മാനിക്കാൻ കഴിയുന്നവരായിരിക്കണം നേതാക്കന്മാരെന്നും കെ സുധാകരൻ പറഞ്ഞു. ഒരു സഹായത്തിന് വന്നാൽ വരുന്നവരോട് പുച്ഛത്തോടെ പെരുമാറുന്ന അൽപ്പന്മാരായ നേതാക്കന്മാരുണ്ട്.

പ്രവർത്തകരോട് ചേർന്ന് നിൽക്കുമ്പോഴാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ചയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനൂരിലെ യുകെ ഭാസി അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294053/k-sudhakaran-says-he-still-has-an-unquenchable-resentment-towards-the-cpm-there-are-leaders-who-treat-those-who-come-to-help-with-contempt-and-that-the-red-fort-of-kannur-was-changed-through-a-huge-struggle)