---
title: "യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന്  ഗതാഗതം നിരോധിച്ചു "
english_title: "Attention travelers; Traffic has been banned on the Kottiyoor Palchuram-Boys Town road due to a landslide."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292637/attention-travelers-traffic-has-been-banned-on-the-kottiyoor-palchuram-boys-town-road-due-to-a-landslide"
published_at: "2025-05-27T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835f90e06ad5_Untitled-4_copy.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന്  ഗതാഗതം നിരോധിച്ചു 

> **Lead Summary:** വയനാട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്ന് രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്.

## Article Content

വയനാട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്ന് രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്.

കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292637/attention-travelers-traffic-has-been-banned-on-the-kottiyoor-palchuram-boys-town-road-due-to-a-landslide)