പാനൂർ:(www.panoornews.in) പാനൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിറയെ വെള്ളമുള്ള കനാലിലേക്ക് മറിഞ്ഞു. പാനൂർ ശ്രീനാരായണയിൽ നിന്നും ലോഡുമായി മുത്താറി പീടിക നടമ്മൽ ഭാഗത്തേക്ക് പോയ ഓട്ടോയാണ് അപകടത്തിൽ പെട്ടത്.
ചമ്പാട് അരയാക്കൂൽ സ്വദേശിയായ പ്രശാന്തിൻ്റെ KL 58 F 5008 നമ്പർ ഓട്ടോറിക്ഷയാണ് നിറയെ വെള്ളമൊഴുകുന്ന നടമ്മൽ തേക്കിലാണ്ടി കനാലിലേക്ക് മറിഞ്ഞത്. ഈ സമയം അതുവഴി വന്ന മുത്താറിപ്പീടിക ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർ വിനോദൻ കനാലിലിറങ്ങി പ്രശാന്തിനെ കൈ പിടിച്ചുയർത്തി.



ഇതിനിടെ വിവരമറിഞ്ഞ് മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവർമാരും കുതിച്ചെത്തി. ഓട്ടോയിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്ത് ഓട്ടോ പൊക്കിയെടുത്തു. പിന്നീട് കയർ കെട്ടി ഏറെ നേരം പണിപ്പെട്ട് ഓട്ടോ ഉയർത്തി. ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരുമുൾപ്പടെ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
രതീഷ്, സന്തോഷ് ഉണ്ണി, തേവാരം ബാബു, ഇക്ബാൽ, അഷ്റഫ്, കർണൻ ബാബൂട്ടി, മുല്ല ബിജു, അജി, രാജീവൻ, ടി.പി പ്രമോദ് എന്നിവർ ചേർന്നാണ് ഓട്ടോ ഉയർത്തിയത്
Autorickshaw loses control in Panur and falls into a canal filled with water; driver from Chambad miraculously survives
