---
title: "സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം നൽകി"
english_title: "A petition was submitted to Panur Municipality Chairman K. P. Hashim under the leadership of the Save Kariyad Dialysis Center Forum."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292625/a-petition-was-submitted-to-panur-municipality-chairman-k-p-hashim-under-the-leadership-of-the-save-kariyad-dialysis-center-forum"
published_at: "2025-05-27T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835eca36d0e5_Untitled-3_copy.jpg"
keywords: []
---

# സേവ് കരിയാട് ഡയാലിസിസ് സെൻറർ ഫോറത്തിൻ്റെ നേതൃതൃത്തിൽ പാനൂർ നഗരസഭ ചെയർമാന് കെ. പി ഹാഷിമിന് നിവേദനം നൽകി

> **Lead Summary:** കരിയാട്: കരിയാട് ഡയാലിസിസ് സെൻററുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

## Article Content

കരിയാട്: കരിയാട് ഡയാലിസിസ് സെൻററുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

കെ അബൂബക്കർ മാസ്റ്റർ തണൽ - അഭയ ഡയാലിസിസ് സെൻ്റർ പരിസരത്തുള്ള കിണറുകളിലെ കുടിവെള്ളം മലിനമാകുന്നത് ഡയാലിസിസ് സെൻ്റർ കാരണമാണ് എന്ന് ആരോപിച്ചാണ് കുറച്ച് പേർ സംഘടിതമായി ഡയാലിസിസ് സെൻ്റർ അടച്ചുപൂട്ടണമെന്ന് പറഞ് സമരം നടത്തുന്നതെന്നും

ഡയാലിസിസ് സെൻ്റർ കാരണമാണ് കുടിവെള്ളം മലിനമാകുന്നത് എന്ന് ഇതുവരെ ശാസ്ത്രീയമായി ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. എത്രയും പെട്ടെന്ന് CWRDM സംഘത്തെ എത്തിച്ച് സ്ഥലത്തെ കുടിവെള്ളം പരിശോധിക്കണമെന്നും

ഡയാലിസിസ് സെൻ്ററിന് അടിയന്തിരമായി ലൈസൻസ് ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും

36 രോഗികളുടെ ജീവൻ നിലനിർത്തുന്ന കേന്ദ്രം നിലനിർത്തി കൊണ്ട് തന്നെ പരിസരവാസികളുടെ പരാതികൾ പരിശോധിച്ച് പരിഹരിക്കാനാവശ്യമായ നടപടികളും സ്വീകരിക്കണമെന്നും ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടു.സേവ് കരിയാട് ഡയലീസ് സെൻറർ

ജനറൽ കൺവീനർ വി.വി അഷറഫ്

വൈസ് ചെയർമൻ ഹാരിസ് ടി കെ

ജോ കൺവീനർ ഹസീബ് ഒ.പി

ട്രഷറർ റഷീദ് പൊറ്റേരി

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ

ടി.എച്ച് നാരായണൻ

ടി മഹറൂഫ്

ഹമീദ് പൊറ്റേറി

വി കെ മജീദ്

കൗൺസിലർമാരായ

എം ടി കെ ബാബു

മിനി

ഉമൈസ തിരുവമ്പാടി

അൻസാർ അണിയാരം

ശോഭന കുന്നുള്ളതിൽ

സൈനുദീൻ തങ്ങൾ

മുസ്തഫ കല്ലുമ്മൽ എന്നിവർ സംബന്ധിച്ചു. ആശങ്കകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292625/a-petition-was-submitted-to-panur-municipality-chairman-k-p-hashim-under-the-leadership-of-the-save-kariyad-dialysis-center-forum)