പാനൂർ :(www.panoornews.in) ശക്തമായ മഴയിലും കാറ്റിലും പാനൂരിനടുത്ത് പാറാട്ട് തെങ്ങ് പൊട്ടി റോഡിലേക്ക് വീണു. തിരക്കേറിയ റോഡാണിത്. ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തങ്ങിനിൽക്കുകയാണ് തെങ്ങ്.
ഇതേ തുടർന്ന് സ്ഥലത്ത് വാഹനഗതാഗതം നിലച്ചു. ബസ് ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കൈവേലിക്കൽ വഴി തിരിച്ചുവിടുകയാണ്. അപകട സാധ്യതയുള്ള തെങ്ങ് മുറിച്ചു മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Parad coconut tree breaks and falls on power lines near Panur; Vehicular traffic halted
