കണ്ണൂർ:(www.panoornews.in)കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കാണ് അവധി. സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ വയ്ക്കരുതെന്നും കലക്ടർ ഉത്തരവിട്ടു.



കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകൾ. തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
Heavy rain; Educational institutions in Kannur district to remain closed tomorrow
