ചമ്പാട്: (www.panoornews.in)ശക്തമായ കാറ്റിലും മഴയിലും ചമ്പാട് മേഖലയിൽ ഇന്നും നാശനഷ്ടം. ഞായറാഴ്ച പത്തരയോടെ വീശിയടിച്ച കാറ്റിലാണ് നാശനഷ്ടമുണ്ടായത്. ചമ്പാട് കൂറ്റൻ വേങ്ങ മരം കടപുഴകി വീടിന് മുകളിൽ വീണു. പാനൂരിലെ സ്റ്റാർ ഹെൽത്ത് ജീവനക്കാരനായ താഴെ ചമ്പാട്ടെ പ്രിയ നിവാസിൽ പി.പി പ്രിയങ്കിൻ്റെ വീടിന് മുകളിലാണ് മരം വീണത്. വീടിൻ്റെ സൺഷേഡ് ഉൾപ്പടെ തകർന്നു.
ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കുറുമ്പൻ്റവിട മനോജിൻ്റെ വീടിനും മരം വീണ് കേട് പാടുണ്ടായി. താത്യത്ത് ബാലൻ്റെ വീട്ടിന് കവുങ്ങ് വീണുനാശ നഷ്ടമുണ്ടായി. ചമ്പാട് പുഞ്ചക്കരയിൽ ഇലക്ട്രിക്ക് ലൈനിൽ തെങ്ങു വീണു. അരയാക്കൂൽ ഋഷീക്കരയിൽ ഒടക്കാത്ത് സന്തോഷിൻ്റെ വാഴകൃഷിയും ഭാഗികമായി നശിച്ചു. പഞ്ചായത്തു പ്രസിഡണ്ട് കെ.കെ മണിലാൽ, വാർഡംഗം കെ.കെ മോഹൻ കുമാർ, കെ.ജയരാജൻ മാസ്റ്റർ, കെ.ഇ മോഹനൻ മാസ്റ്റർ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.
Strong winds and rain continue to wreak havoc in the Chambad region; trees fall on houses, power outages
