അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടു, കടലിൽ വീണ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഇന്ധനം ; കണ്ണൂരിലും ജാഗ്രതാ നിർദേശം

അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടു, കടലിൽ വീണ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഇന്ധനം ; കണ്ണൂരിലും ജാഗ്രതാ നിർദേശം
May 24, 2025 06:37 PM | By Rajina Sandeep

(www.panoornews.in)കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഇട്ടുനൽകി. വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലെത്തി പിന്നീട് തൂത്തുകുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി 10നാണ് കപ്പൽ കൊച്ചിയിൽ എത്തേണ്ടിയിരുന്നത്. നിലവിൽ കേരളാ തീരത്തിനടുത്ത് കടലിൽ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പൽ.

നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചു. മറൈൻ ഗ്യാസോയിൽ, വെരി ലോ സൾഫ‍ർ ഫ്യുവൽ എന്നിവയാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കേരളാ തീരത്ത് അടിഞ്ഞാൽ പൊതുജനം അതിൽ തൊടരുതെന്നും വിവരം ഉടൻ 112 ൽ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്.

കേരളത്തിൽ വടക്കൻ തീരത്ത് ഇവ അടിയാനാണ് കൂടുതൽ സാധ്യത. കപ്പൽ അപകടത്തെ തുട‍ർന്ന് കടലിൽ എണ്ണപ്പാട ഉണ്ടാകുന്നുണ്ട്. ഇന്നലെ വൈകീട്ട് വിഴിഞ്ഞത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡർ കപ്പലാണിതെന്നാണ് വിവരം.

കാലവർഷാരംഭത്തെ തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭത്തിൽപെട്ടാണ് കപ്പൽ അപകടത്തിൽപെട്ടതെന്നാണ് വിവരം. കണ്ണൂർ ജില്ലയിലും കലക്ടർ അരുൺ കെ. വിജയൻ മുന്നറിയിപ്പ് നൽകി. തീരദേശത്തേക്ക് ഒഴുകി വരുന്ന വസ്‌തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ 112 - ൽ അറിയിക്കണമെന്നാണ് അറിയിപ്പ്. തീരദേശ പൊലീസ് കേരളാ തീരത്തെ സ്ഥലങ്ങളിൽ മൈക്കിലൂടെ അനൗൺസ്മെൻ്റ് നടത്തി ജാഗ്രത പാലിക്കാൻ അറിയിക്കും.

Ship accident in the Arabian Sea, extremely dangerous fuel in containers that fell into the sea; Alert issued in Kannur too

Next TV

Related Stories
കണ്ണൂരിൽ ദേശീയ  പാതയിൽ വീണ്ടും  മണ്ണിടിച്ചിൽ ; കല്ലും, മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

May 24, 2025 10:27 PM

കണ്ണൂരിൽ ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ; കല്ലും, മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

കണ്ണൂരിൽ ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ; കല്ലും, മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക്...

Read More >>
പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണു.

May 24, 2025 10:13 PM

പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണു.

പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ്...

Read More >>
മേലെ ചമ്പാട്  കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം നിലച്ചു

May 24, 2025 05:23 PM

മേലെ ചമ്പാട് കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം നിലച്ചു

മേലെ ചമ്പാട് കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം...

Read More >>
അതിതീവ്ര മഴ ;  സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ

May 24, 2025 04:56 PM

അതിതീവ്ര മഴ ; സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ

അതിതീവ്ര മഴ ; സ്കൂൾ അവധി പ്രഖ്യാപനം സമയബന്ധിതമാക്കുമെന്ന് കണ്ണൂർ ജില്ലാ...

Read More >>
മാഹിക്കടുത്ത് അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ; കരിയാട് സ്വദേശി   മരിച്ചു

May 24, 2025 03:41 PM

മാഹിക്കടുത്ത് അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ; കരിയാട് സ്വദേശി മരിച്ചു

മാഹിക്കടുത്ത് അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം ; കരിയാട് സ്വദേശി മരിച്ചു...

Read More >>
പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച നിലയിൽ

May 24, 2025 03:21 PM

പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച നിലയിൽ

പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച...

Read More >>
Top Stories