---
title: "മേലെ ചമ്പാട്  കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം നിലച്ചു"
english_title: "A huge shade tree fell in Chambad; 3 electric posts were damaged, traffic stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291983/a-huge-shade-tree-fell-in-chambad-3-electric-posts-were-damaged-traffic-stopped"
published_at: "2025-05-24T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6831b350aef04_Untitled-6_copy.jpg"
keywords: []
---

# മേലെ ചമ്പാട്  കൂറ്റൻ തണൽ മരം കടപുഴകി ; 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു, ഗതാഗതം നിലച്ചു

> **Lead Summary:** ചമ്പാട്: മേലെ ചമ്പാട് - കൂരാറ റോഡിൽ മനയത്ത് വയലിലാണ് കൂറ്റൻ തണൽമരം കടപുഴകി വീണത്. 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

## Article Content

ചമ്പാട്: മേലെ ചമ്പാട് - കൂരാറ റോഡിൽ മനയത്ത് വയലിലാണ് കൂറ്റൻ തണൽമരം കടപുഴകി വീണത്. 3 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

റോഡിൻ്റെ സൈഡും ഇടിഞ്ഞുതാഴ്ന്നു. ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിനെ തുടർന്നാണ് മരം കടപുഴകിയത്.

ഇതിന് സമീപത്തായി മരത്തിൻ്റെ ശിഖിരം പൊട്ടിവീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. കതിരൂരിൽ നിന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഹൈടെൻഷൻ ലൈനുകൾ ഉൾപ്പടെ തകർന്നതിനാൽ ചമ്പാട് മേഖലയിൽ വൈദ്യുതി ബന്ധം ഇന്ന് പുന:സ്ഥാപിക്കാനാകില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291983/a-huge-shade-tree-fell-in-chambad-3-electric-posts-were-damaged-traffic-stopped)