(www.panoornews.in)സംസ്ഥാനത്ത് മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്.



നാളെയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയും ഒഴികെ ബാക്കി എല്ലാ ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്.
Red alert to continue; Extremely heavy rain warning in 5 districts including Kannur
