പാനൂർ: (www.panoornews.in)ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണു.
തൂവക്കുന്ന് പൊയിലൂർ റോഡിലാണ് അപകടമുണ്ടായത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി കാറിന് മുകളിൽ വീഴുകയായിരുന്നു. വടക്കേ പൊയിലൂർ സ്വദേശി സജീവനും കുടുംബവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റൂട്ടിൽ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി. കഴിയുന്നതും മഴയും, കാറ്റും ഉള്ളപ്പോൾ സുരക്ഷിത സ്ഥാനങ്ങളിൽ വാഹനം നിർത്തിയിടണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.
While driving on a hillock near Panur, an electric post fell on top of the car.
